
ഏത് വേഷവും തന്മയത്തോടെ ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നാടൻ പെണ്‍കുട്ടിയുടെ വേഷമാണെങ്കിലും മോഡേൺലുക്കുള്ള കഥാപാത്രമാണെങ്കിലും ഈസിയായി അനുശ്രീ കൈകാര്യം ചെയ്യും.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രിയോട് എപ്പോഴും ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നാണ് വിവാഹത്തെക്കുറിച്ചുള്ളത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ വിവാഹം എപ്പോഴാണന്ന നടി അതിഥി രവിയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് അനുശ്രീ. ഇതോടൊപ്പം ഭർത്താവിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും അനുശ്രീ തുറന്നുപറയുന്നുണ്ട്.
അനുശ്രീയുടെ വാക്കുകൾ ഇങ്ങനെയാണ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വിവാഹം, റിലേഷൻ, പ്രേമിക്കാനുള്ള പ്ലാനുണ്ടോ എന്നീ ടോപ്പിക്കുകള്‍ ഞാനും അതിഥിയുമായി ഉണ്ടാകാറുണ്ട്. അതുകൊണ്ടാവാം അവള്‍ ഈ ചോദ്യം ചോദിച്ചത്. ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല. സങ്കല്‍പ്പങ്ങളെക്കുറിച്ച് പറയുമ്ബോള്‍, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ജോലി സിനിമയില്‍ അഭിനയിക്കുക എന്നതാണ്. നടന്നുപോയി, ആരോഗ്യമുള്ളിടത്തോളം കാലം ഒരു നിയന്ത്രണം ഇല്ലാതെ എന്നെ അഭിനയിക്കാൻ വിടുന്ന ഒരാളാകണം. അതിനാണ് ആദ്യം പരിഗണന നല്‍കുന്നത്.
34 വർഷമായി താമസിക്കുന്ന വീട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഇപ്പോള്‍ എനിക്ക് പറ്റണില്ല. അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നോക്കാം. അതുകൊണ്ട് ഞങ്ങള്‍ മാട്രിമോണിയില്‍ ഇങ്ങനെ കൊടുക്കും, എന്റെ വീട്ടില്‍ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരില്‍ നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു. മറ്റൊരു വീട് വയ്ക്കണമെന്ന ടാസ്‌കൊക്കെയുള്ള വീട്ടിലെ ഇളയ ചെക്കന്മാർ ഉണ്ടാകില്ലേ? അവർ വേറെ വീട് വയ്‌ക്കേണ്ട, എന്റെ വീട്ടിലേക്ക് കൊണ്ടുവരാം’- അനുശ്രി പറഞ്ഞു.