video
play-sharp-fill

പൗരത്വ ഭേദഗതി നിയമ ബില്ല് കത്തിച്ചു ; തമിഴ് നടൻ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ ;  തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തം

പൗരത്വ ഭേദഗതി നിയമ ബില്ല് കത്തിച്ചു ; തമിഴ് നടൻ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ ; തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തം

Spread the love

 

സ്വന്തം ലേഖിക

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം ശക്തമാകുന്നു. ബിൽ കത്തിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ഡിഎംകെ യൂത്ത് വിങ് നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സെയ്ദാപെട്ടിൽ വച്ചായിരുന്നു ഉദയനിധി സ്റ്റാലിനെയും ഡിഎംകെ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മാത്രമല്ല സേലത്ത് പ്രതിഷേധ പ്രകടനം നടത്തിയ 100 പേരെയും പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിനിയമം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഉദയനിധി വ്യക്തമാക്കി. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും ശ്രീലങ്കൻ തമിഴ് വംശജർക്കുമെതിരാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ പ്രതിഷേധം ശക്തമാക്കുന്നത്. ഡിസംബർ 17 ന് തമിഴ്നാട്ടിലെങ്ങും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് ഡിഎംകെ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.