സൗബിനും ജാമിയയ്ക്കും ആണ്‍കുഞ്ഞ്; ആശംസയുമായി താരങ്ങളും ആരാധകരും

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കോട്ടയം : യുവ നടന്‍ സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ്. സൗബിന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഭാര്യക്കൊപ്പമുള്ള കുഞ്ഞിന്റെ ഫോട്ടോയും സൗബിന്‍ ആരാധകരുമായി പങ്കുവച്ചു. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്. സൗബിന് ആശംസകളുമായി ടൊവിനോ, ഇന്ദ്രജിത്, സംയുക്ത മേനോന്‍, സണ്ണി വെയ്ന്‍, അപര്‍ണ ബാലമുരളി, വിനയ് ഫോര്‍ട്ട്, ശ്രിന്ദ, മീര നന്ദന്‍, സംവിധായകന്‍ ആഷിക് അബു തുടങ്ങി നിരവധി താരങ്ങള്‍ രംഗത്തെത്തി. അഭിനയത്തിലും സംവിധാനത്തിലും വിജയക്കൊടി പാറിച്ച് മുന്നേറുന്ന സൗബിന് ഇരട്ടി സന്തോഷം പകരുന്നതാണ് പുതിയ അതിഥിയുടെ വരവ്. ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന അമ്പിളിയും ഭദ്രന്‍ സംവിധാനം ചെയ്യുന്ന ജൂതനുമാണ് സൗബിന്‍ നായകനായെത്തുന്ന പുതിയ ചിത്രങ്ങള്‍.