മാറ് മറയ്ക്കാനുള്ള അവകാശം നേടിയെടുത്തതുപോലെ ശബരിമലയിലെ യുവതീ പ്രവേശനവും സാധ്യമാകും; നടി ഷീല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എതിർപ്പുകളെ അതിജീവിച്ച് മാറുമറയ്ക്കാനുള്ള അവകാശം നേടിയെടുത്തതുപോലെ ശബരിമലയിൽ യുവതീപ്രവേശനവും സാധ്യമാവുമെന്ന് നടി ഷീല. ഏതൊരു കാര്യവും വലിയൊരു സമരമില്ലാതെ നടന്നിട്ടില്ല. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും ഞാൻ പറയുന്നില്ല. ആദ്യ കാലങ്ങളിൽ മാറുമറക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തിൽ. എത്ര സമരം ചെയ്തു, എന്തെല്ലാം പ്രശ്നമുണ്ടാക്കിയാണ് ഒരു ബ്ലൗസിടാൻ അവർ സമ്മതിച്ചത്. അതുകൊണ്ട് ഈ സമരങ്ങളെല്ലാം വന്ന് വന്നാണ് എതിർപ്പുകളില്ലാതായത്. ചാടിക്കയറി ശബരിമലയിൽ ഇപ്പോൾ തന്നെ പോകണം എന്ന് പറഞ്ഞ് ഉത്തരേന്ത്യയിൽ നിന്നടക്കം യുവതികൾ വന്നത് പേര് വരാനാണെന്നും കാലം പിന്നിടുമ്പോൾ പതിയെ സ്ത്രീ പ്രവേശനം സംഭവിക്കുമെന്നും ഷീല തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
Third Eye News Live
0