മരുമകളുടെ മരണം; നടൻ രാജൻ പി ദേവിന്റ ഭാര്യ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ.

മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലാണ് ഇവർ അറസ്റ്റിലായത്. ഈ കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമങ്ങാട് എസ്.പി ഓഫീസിൽ ഹാജരായ ശാന്തയെ ജാമ്യത്തിൽ വിടും. കേസിലെ ഒന്നാം പ്രതി പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ 2021 മെയ് 25ന് അറസ്റ്റ് ചെയ്തിരുന്നു.

2021 ഏപ്രിൽ 13നായിരുന്നു പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തലേദിവസം വട്ടപ്പാറ പോലീസിൽ പ്രിയങ്ക, ഉണ്ണിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാതി നൽകിയിരുന്നു.

ഭർതൃവീട്ടിൽ ശാരീരിക മാനസിക പീഡനങ്ങള്‍ ഏൽക്കേണ്ടി വന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

ഏപ്രിൽ പത്താം തീയതി ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മർദിച്ചുവെന്നും ഏറ്റവും കൂടുതല്‍ മര്‍ദിച്ചത് ശാന്തയാണെന്നും പ്രിയങ്ക തന്നെ നേരിട്ട് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.

ചില ഡിജിറ്റൽ തെളിവുകളും പോലീസിന് കൈമാറിയിരുന്നു. 12ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത് .