
‘അവന്‍ ചതിച്ചു: മറ്റൊരു നടിയുമായി അവിഹിത ബന്ധം’; യുവനടൻ രാജ് തരുണിനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി; ‘മയക്കുമരുന്നെന്ന്’ തിരിച്ചടിച്ച് നടന്‍
കൊച്ചി: നാഗാർജുന അക്കിനേനിയുടെ നാ സാമി രംഗ പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന തെലുങ്ക് നടൻ രാജ് തരുണിനെതിരെ ഗുരുതര ആരോപണവുമായി ജീവിത പങ്കാളി.
മറ്റൊരു നടിയുമായി രാജ് തരുണിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പത്ത് വര്‍ഷത്തോളമായി ഒന്നിച്ച് താമസിക്കുന്ന കാമുകി ലാവണ്യ പൊലീസില്‍ പരാതി നല്‍കിയത്.
ഹൈദരാബാദിലെ നർസിംഗി പോലീസ് സ്റ്റേഷനില്‍ ലവണ്യ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചുവെന്നാണ് തെലുങ്ക് സിനിമ സൈറ്റുകള്‍ നല്‍കുന്ന വിവരം.
വിവാഹ വാഗ്ദാനം നല്‍കിയാണ് തന്നെ ഇത്രയും കാലം ഒപ്പം താമസിപ്പിച്ചതെന്നും. എന്നാല്‍ വിവാഹം പരസ്യമായി നടത്താന്‍ രാജ് തരുണ്‍ തയ്യാറായില്ലെന്ന് ലാവണ്യ പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

123 തെലുങ്ക് റിപ്പോർട്ട് പ്രകാരം രാജ് തരുണും ലാവണ്യയും 2012 മുതല്‍ പ്രണയത്തിലാണ്. 2014ല്‍ ഇരുവരും ഒന്നിച്ച് താമസം ആരംഭിച്ചു. മുംബൈ ആസ്ഥാനമായുള്ള ഒരു നടിയുമായി രാജ് തരുണ്‍ അവിഹിതമായ ബന്ധത്തിലാണെന്നും അതിലൂടെ തന്നെ വഞ്ചിച്ചുവെന്നുമാണ് ലാവണ്യ പറയുന്നത്.
തെലുങ്ക് സിനിമാ സൈറ്റ് വിവരം അനുസരിച്ച് താനും രാജ് തരുണും ഒരു ക്ഷേത്രത്തില്‍ രഹസ്യ വിവാഹം നടത്തിയിരുന്നുവെന്നും ലാവണ്യ വെളിപ്പെടുത്തി. ഈ ബന്ധം ഔപചാരികമാക്കുമെന്ന് രാജ് തരുണ്‍ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ പുതിയ സിനിമയിലെ സഹനടിയുമായി കൂടിചേര്‍ന്നതോടെ നടന്‍ ഇത് മറന്നുവെന്നും ലാവണ്യ ആരോപിക്കുന്നു.
മൂന്ന് മാസമായി രാജ് തരുണ്‍ ഇവരുടെ ഫ്ലാറ്റിലേക്ക് വരാറില്ലെന്നാണ് ലാവണ്യ പറയുന്നത്. കൂടാതെ താന്‍ പരാതി നല്‍കും എന്ന് അറിയിച്ചതോടെ നടനുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചെന്നും ലാവണ്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
എന്തായാലും ലാവണ്യയുടെ ആരോപണത്തിനെതിരെ രാജ് തരുണ്‍ രംഗത്ത് എത്തിയിട്ടുണ്ട്. “ലാവണ്യ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ്. എനിക്ക് അവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്‍റെ പ്രശസ്തി കാരണമാണ് ഞാന്‍ പൊലീസില്‍ പോകാതിരുന്നത്. അവള്‍ മസ്താൻ സായിയുമായി ഡേറ്റിംഗ് നടത്തുകയാണ്. അതിന് തെളിവുകളുണ്ട്. ഞാൻ ഇത്രയും പണം ട്രാൻസ്ഫർ ചെയ്തു, പകരം അവള്‍ എന്നെ ചതിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തു.”