ഹ്യുറക്കാൻ എക്സ്ചേഞ്ച് ചെയ്ത് ലംബോർഗിനി എസ് യുവി ‘ഉറുസ്’ സ്വന്തമാക്കി പൃഥ്വിരാജ്

Spread the love

സ്വന്തം ലേഖിക

സിനിമയോടുള്ള കമ്പം പോലെ തന്നെ നടൻ പൃഥ്വിരാജിന് വാഹനങ്ങളോടും ഒരു പ്രത്യേക താൽപര്യമാണ്. ലംബോർഗിനിയുടെ എസ് യു വി ശ്രേണിയിൽ പുറത്തിറങ്ങിയ ഉറുസാണ് പൃഥ്വിരാജ് അ‌ടുത്തതായി സ്വന്തമാക്കിയത്. ഉറുസിന് ആക്സസറീസ് ഉൾപ്പെടെ അ‌ഞ്ച് കോടി വില വരും.

റേഞ്ച് റോവർ, പോർഷെ കെയ്ൻ, ഔഡി, ബിഎംഡബ്ള്യു, മിനി ജോൺ കൂപ്പർ കൂടാതെ മറ്റൊരു ലംബോർഗിനിയും പൃഥ്വിരാജിന് സ്വന്തമായുണ്ട്. അതിലെ ലംബോർഗിനി ഹ്യുറക്കാനുമായി എക്സ്ചേഞ്ച് ചെയ്താണ് പൃഥ്വി ഉറുസ് സ്വന്തമാക്കിയത്. കരുത്തിലും പെർഫോമൻസിലും ലുക്കിലും വാഹനപ്രേമികളുടെ മനസ്സ് കവർന്ന എസ് യു വി ആണ് ഉറുസ്. സ്റ്റാർട്ട് ചെയ്ത ശേഷം നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ കേവലം 3.6 സെക്കന്റ് മതി ഉറൂസിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറിൽ 305 കിലോമീറ്ററാണ് പരമാവധി വേഗം. ലോകത്തിലെ തന്നെ ഏറ്റവും വേഗമുള്ള എസ് യു വിയായ ഉറുസ് സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. നിലവിൽ ലംബോർഗിനിയുടെ രണ്ടാം തലമുറക്കാരനായ ഈ സൂപ്പർ എസ് യു വി ഇന്ത്യയിൽ സ്വന്തമാക്കാൻ ബുക്ക് ചെയ്ത് മാസങ്ങൾ കാത്തിരിക്കണം.