ഇത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല ; വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നാണ് മക്കൾ പറഞ്ഞത് : തെരഞ്ഞെടുപ്പ് പ്രചരണ അനുഭവങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണ കുമാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : വെയിലത്ത് ഇറങ്ങി പ്രചരണം നടത്തിയതോടെ നിറം ആകെ മാറിപ്പോയെന്ന് നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കൃഷ്ണ കുമാർ. തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കൾ പറഞ്ഞത് വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛനായി എന്നാണ് മക്കൾ പറഞ്ഞതെന്ന് കൃഷ്ണ കുമാർ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർഥിയായ കൃഷ്ണകുമാർ. ജീവിതത്തിൽ അടുത്തകാലത്ത് ഇത്രയും ആനന്ദത്തോടെ ചെയ്ത ഒരു പണിയുമില്ലെന്നും കൃഷ്ണകുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണ കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

സ്ഥാനാർത്ഥി പട്ടിക വന്ന മാർച്ച് 14 മുതൽ ഇലക്ഷൻ നടന്ന ഏപ്രിൽ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തിൽ ആണ് ദിവസങ്ങൾ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയിൽ നിന്നും ഓപ്പൺ ജീപ്പിൽ കേറിയത് മുതൽ ജനങ്ങളുടെ കൂടെ ആയിരുന്നു.

രാവിലെ 7 മുതൽ രാത്രി 10 വരെ. അതിനു ശേഷം സോഷ്യൽ മീഡിയ വിഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ. ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്‌നങ്ങളും.. ദൈവത്തിനു നന്ദി.

എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല . ജനങ്ങൾ നൽകിയ സ്വീകരണവും, സ്‌നേഹവും എനിക്ക് തന്ന ഊർജം അത്രക്കായിരുന്നു. കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നത് കൊണ്ടാകാം എന്റെ നിറം ആകെ മാറി.. ഇലക്ഷൻ കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോൾ അവർ പറഞ്ഞു അച്ഛന്റെ കളർ ആകെ മാറി. ‘വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നു ‘..