video
play-sharp-fill

സിനിമ – സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു

സിനിമ – സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

കൊച്ചി: സിനിമ -സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു.

65 വയസായിരുന്നു. കരള്‍ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ് നാഥിന്റെ അവസാനത്തേത്. ഇതിനിടെ കരള്‍ രോഗം കലശലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനെ തുടര്‍ന്ന് സുമനസുകളുടെ ധനസഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ രോഗം ചികിത്സിച്ച്‌ ഭേദമാക്കാൻ കഴിയും മുൻപ് അദ്ദേഹം വിടപറഞ്ഞു. താരത്തിന്റെ സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും.

നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.