play-sharp-fill
മോസ്റ്റ് ബാക്ക് വേഡ് കമ്യൂണിറ്റിസ് ഫെഡറേഷന്റെ നേതൃത്വത്തിൽ പുതുപ്പള്ളി അദ്ധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി; ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു

മോസ്റ്റ് ബാക്ക് വേഡ് കമ്യൂണിറ്റിസ് ഫെഡറേഷന്റെ നേതൃത്വത്തിൽ പുതുപ്പള്ളി അദ്ധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി; ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മോസ്റ്റ് ബാക്ക് വേഡ് കമ്യൂണിറ്റിസ് ഫെഡറേഷന്റെ നേതൃത്വത്തിൽപുതുപ്പള്ളി അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരിച്ചു.

ജസ്റ്റിസ് കുര്യൻ ജോസഫ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
പാർശ്വവത്കൃത സമൂഹങ്ങളെ
ചേർത്തുനിർത്തിയ ഉമ്മൻചാണ്ടിയെ കേരളീയർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാണ്ടി ഉമ്മൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പ്രസിഡൻ്റ് കുട്ടപ്പൻ ചെട്ടിയാർ, വൈസ് പ്രസിഡന്റ് ഡോക്ടർ ഷാജി കുമാർ , ജനറൽ സെക്രട്ടറി ജി. നിശികാന്ത്, അഡ്വക്കേറ്റ് മനോജ് കുമാർ , പി.കെ. ചെല്ലപ്പൻ ചെട്ടിയാർ
തുടങ്ങിയവർ സംസാരിച്ചു.

പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർചന നടത്തിയ ശേഷം മൗനജാഥയും അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.