video
play-sharp-fill

നടനും മാധ്യമപ്രവർത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു

നടനും മാധ്യമപ്രവർത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു

Spread the love

 

സ്വന്തം ലേഖിക

കോട്ടയം : കിളിമാനൂരിന് സമീപം പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ നാടക, ചലച്ചിത്ര നടനും മാധ്യമപ്രവർത്തകനുമായിരുന്ന ജോസ് തോമസ് (58) മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്നു
ഇദ്ദേഹം.ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അൻപതിലേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെൻററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി. സംസ്‌കാരം പിന്നീട്.

Tags :