play-sharp-fill
മലയാളത്തിന്റെ ചിരിയുടെ രാജാവിന് കേരളം വിടനല്കി; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണം; നാനാതുറകളിൽനിന്ന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് പതിനായിരങ്ങൾ; ഓർമ്മകളിലേക്ക് മൺമറഞ്ഞ് മലയാളികളുടെ പ്രിയ ഇന്നച്ഛൻ

മലയാളത്തിന്റെ ചിരിയുടെ രാജാവിന് കേരളം വിടനല്കി; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണം; നാനാതുറകളിൽനിന്ന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് പതിനായിരങ്ങൾ; ഓർമ്മകളിലേക്ക് മൺമറഞ്ഞ് മലയാളികളുടെ പ്രിയ ഇന്നച്ഛൻ

സ്വന്തം ലേഖകൻ

ഇന്നസെന്റ് എന്ന പേരു പോലെ തന്നെ ജീവിതത്തിലും ആ നിഷ്‌കളങ്കത്വം സൂക്ഷിച്ച താരം ഇനി ഓര്‍മ്മകളില്‍ ഭദ്രമാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് അത്രമേല്‍ നമ്മെ ചിരിപ്പിക്കാന്‍ ആയത്.

ചിരിയുടെ രാജാവിന്, മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിന് വിടനല്കി കേരളം. വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണം. നാനാതുറകളിൽനിന്നുള്ള പതിനായിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് ഒഴുകിയെത്തിയത്. അന്ത്യവിശ്രമം മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു മുൻ എം.പി കൂടിയായ ഇന്നസെന്റ് അന്തരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐ.സി.യുവിൽനിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില വീണ്ടും വഷളായതോടെ ഇ.സി.എം.ഒയുടെ സഹായത്തിലാണ് അവസാന നിമിഷംവരെ കഴിഞ്ഞിരുന്നത്.

ഇന്നലെ രാവിലെ എട്ടുമുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചു. ഇന്നസെന്റിനെ അവസാനമായി കാണാനെത്തിയ നടൻ കുഞ്ചനും മുകേഷും സായികുമാറുമെല്ലാം സങ്കടമടക്കാനാകാതെ പൊട്ടിക്കരഞ്ഞു. മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങി 100 കണക്കിന് സഹപ്രവർത്തകരാണ് ഇന്നസെന്റിന് അവസാന യാത്രാമൊഴിയേകാൻ ഇൻഡോർ സ്റ്റേഡിയത്തിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങി മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളെല്ലാം കടവന്ത്രയിലെത്തി.