video
play-sharp-fill

Friday, May 23, 2025
HomeCinemaനടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന ദിനേശ്.എം.മനയ്ക്കലാത്ത് ട്രെയിൻ തട്ടി മരിച്ചു

നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന ദിനേശ്.എം.മനയ്ക്കലാത്ത് ട്രെയിൻ തട്ടി മരിച്ചു

Spread the love

സ്വന്തം ലേഖിക

തൃശൂർ: നടൻ ദിനേശ് എം മനയ്ക്കലാത്ത് (48) തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചു. തൃശൂരിൽനിന്ന് ഡബിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. അമേച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടകങ്ങളിൽ അഭിനയിച്ച് പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സദ്വാർത്തയിൽ മാധ്യമപ്രവർത്തകനായിരുന്ന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ട്.മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു.

പ്രമുഖ പത്രപ്രവർത്തകൻ ആർ.എം.മനയ്ക്കലാത്തിന്റെ സഹോദരൻ പരേതനായ അരവിന്ദാക്ഷ മേനോന്റെ മകനാണ് ദിനേശ്.പരേതയായ പത്മാവതിയമ്മയാണ് അമ്മ.

ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരൻറെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments