രണ്ടു പേരുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്ന് ഡാനിയല്‍ ബാലാജി ; താരത്തിന്റെ അവസാന ആഗ്രഹം നിറവേറ്റി ; കണ്ണുകള്‍ ദാനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: നടന്‍ ഡാനിയല്‍ ബാലാജിയുടെ അപ്രതീക്ഷിത വിയോഗം തമിഴ്‌സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 48കാരനായ ഡാനിയല്‍ ബാലാജിയുടെ അന്ത്യം. രണ്ടു പേരുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്നുകൊണ്ടാണ് ബാലാജി വിടപറഞ്ഞത്.

താരത്തിന്റെ അവസാന ആഗ്രഹമായി അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണ്. നേത്രദാനം നടത്തുമെന്ന് താരം പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകള്‍ക്ക് ജീവന്‍പകരാന്‍ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയോടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. പിന്നാലെ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണമായത്. ചെന്നൈ പുരസൈവക്കത്തെ വീട്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

തമിഴ് സിനിമാമേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് ഡാനിയല്‍ ബാലാജിക്ക് അനുശോചനം അറിയിച്ചത്. സംവിധായകരായ ഗൗതം മേനോന്‍, അമീര്‍, വെട്രി മാരന്‍ എന്നിവര്‍ നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചു.