
സ്വന്തം ലേഖകൻ
തൃശൂർ: സീരിയൽ നടനായ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. നടനെ ഞരമ്പ് മുറിച്ച നിലയിൽ തൃശൂർ സ്വരാജ് റൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനേ തുടർന്ന് പോലീസെത്തി ജനറൽ ആശുപത്രിയിലാക്കി.
ആദിത്യനും നടിയും ഭാര്യയുമായ അമ്പിളിദേവിയും തമ്മിൽ നിലനിന്ന അസ്വാരസ്യങ്ങൾ അടുത്തിടെയാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത് ശേഷം ഇരുവരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവ് ആദിത്യൻ ജയനുമായുള്ള കുടുംബ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന പ്രതികരണവുമായി നടി അമ്പിളി ദേവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യൻ എന്ന ഭർത്താവ് ജയനുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു.
അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന് ജയൻ ആരോപിച്ചിരുന്നു. എന്നാൽ ആദ്യ വിവാഹത്തിന് മുൻപ് മുതൽ വിവാഹം ചെയ്യാൻ ആഗ്രഹിച്ച വിദേശമലയാളിയായ വ്യക്തിയാണ് അയാളെന്ന് അമ്പിളി വിശദമാക്കി. അധ്യാപികയുടെ പരിചയം വഴിയാണ് ആ ആലോചനയെത്തിയത്. വിവാഹമോചിതയായ ശേഷവും അയാൾ ആശയവിനിമയം നടത്തിയിരുന്നെന്നും, എന്നാൽ ആ ബന്ധത്തിൽ താത്പ്പര്യമില്ലാത്തതിനാൽ ഒഴിഞ്ഞുമാറിയെന്നും അമ്പിളി.
ജയൻ ആരോപിക്കുന്ന നിലയിൽ മോശമായ ബന്ധമാണെങ്കിൽ, അത്തരം മോശം രീതിയിൽ താൻ നടത്തിയ ചാറ്റിന്റെ തെളിവ് എവിടെയെന്നും അമ്പിളി ചോദിക്കുന്നു?