അധികം പരിഹസിക്കണ്ട, പണികിട്ടും…..! നിയമവിരുദ്ധ റോഡ് നിര്‍മ്മാണം, വിവരാവകാശത്തിലൂടെ ചോദിച്ചപ്പോള്‍ പരിഹസിച്ച് മറുപടി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സംസ്ഥാന വിവരാവകാശ കമീഷണര്‍
മലപ്പുറം: വിവരാവകാശ അപേക്ഷക്ക് വ്യക്തമായ വിവരം നല്‍കാത്തതെ പരിഹസിച്ച് മറുപടി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സംസ്ഥാന വിവരാവകാശ കമീഷണര്‍.
വാഴയൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയര്‍, ഹെഡ് ക്ലര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് വിവരാവകാശ കമീഷന്റെ നടപടി. വാഴയൂര്‍ ഗ്രാമപഞ്ചായത്തില്‍ സി.എം.എല്‍.ആര്‍.ആര്‍.പി ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി നിര്‍മിച്ച റോഡ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് കുളപ്പുറത്ത് ശംസുദ്ധീൻ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് നല്‍കിയ മറുപടിയാണ് നടപടിക്കാധാരം.
അസിസ്റ്റന്റ് എൻജിനീയറായിരുന്ന ഒ. ബിബിൻ, ഹെഡ് ക്ലര്‍ക്കായിരുന്ന എൻ.എസ്. സുജ എന്നിവര്‍ക്കെതിരെയാണ് സംസ്ഥാന വിവരാവകാശ കമീഷണര്‍ എ. അബ്ദുല്‍ ഹഖീം 12,500 രൂപ വീതം പിഴചുമത്തിയത്. ഹര്‍ജിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെ ഉദ്യോഗസ്ഥര്‍ പരസ്പരംകുറ്റംപറഞ്ഞ് അപേക്ഷകനെ കളിയാക്കുന്ന രീതിയിലാണ് പെരുമാറിയതെന്ന് നേരത്തെ കമീഷണര്‍ കണ്ടെത്തുകയും ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണങ്ങള്‍ തള്ളിയാണ് കമീഷൻ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇരുവരും തുക ട്രഷറിയില്‍ അടച്ച് ഈ മാസം 30നകം കമീഷനെ ബോധ്യപ്പെടുത്തണമെന്നും അല്ലാത്തപക്ഷം അവരുടെ ശമ്ബളത്തില്‍നിന്ന് പിടിച്ച് മേലധികാരികള്‍ ഡിസംബര്‍ അഞ്ചിനകം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്.