play-sharp-fill
പ്രായമേറിയിട്ടും ചെറുപ്പം മാറാതെ കേരളത്തിന്റെ വിപ്ലവകാരി; വി എസിന് ഇന്ന് 95

പ്രായമേറിയിട്ടും ചെറുപ്പം മാറാതെ കേരളത്തിന്റെ വിപ്ലവകാരി; വി എസിന് ഇന്ന് 95

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 95ൻറെ നിറവിൽ വിഎസ്.അച്യുതാനന്ദൻ. ഔദ്യോഗിക വസതിയിൽ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. സീതാറാം യെച്ചൂരി, എ.കെ ആന്റണിയും ഉൾപ്പെടെ രാഷ്ട്രീയ വ്യത്യാസമില്ലാതെ വി.എസ്സിന് ആശംസകൾ നേർന്നു. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന ഏവരുടെയും പ്രിയ വി.എസ്സിന് 95-ാം പിറന്നാൾ ദിനത്തിലും പതിവ് ദിനചര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. ആഘോഷങ്ങളില്ലാതെയായിരുന്നു ഇത്തവണത്തെയും പിറന്നാൾ. ഔദ്യോഗിക വസതിയിൽ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ചാതായിരുന്നു ആഘോഷം.


ആശംസകൾ നേരാനെത്തിയവർക്കും മാധ്യമപ്രവർത്തകർക്കും ഓരോ ഗ്ലാസ് പായസം നൽകി. പിന്നെ ചില പിറന്നാൾ സമ്മാനങ്ങൾ അദ്ദേഹം സ്വീകരിച്ചു.
ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായ വി.എസ്സിന്റെ ഔദ്യോഗിക വസതിലെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ നിറ പുഞ്ചിരിയും നന്ദിയുമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. വി.എസ്സിനുള്ള ആശംസകളിലും പതിവ് തെറ്റിയില്ല. പിറന്നാൾ ദിനത്തിൽ ആദ്യം തന്നെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആശംസകൾ നേരുന്ന ഫോൺ. പിന്നീട് എ.കെ ആൻറണി, മറ്റ് മന്ത്രിമാർ എന്നിവരും വി.എസ്സിന് ആശംസകൾ നേർന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group