
സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടിയുമായി അച്ചു ഉമ്മന്‍; പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും പരാതി നല്‍കി
സ്വന്തം ലേഖിക
കോട്ടയം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ.
പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ജീവിച്ചിരിക്കുമ്പോള്‍ അച്ഛനെ വേട്ടയാടി, ഇപ്പോള്‍ മക്കളെ വേട്ടയാടുന്നു എന്ന് അച്ചു ഉമ്മൻ മുൻപ് പ്രതികരിച്ചിരുന്നു.
അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു. തനിക്കെതിരെ നടന്ന സൈബര്‍ അതിക്രമങ്ങളും ഫേസ്ബുക്ക് ലിങ്കുകള്‍ അടക്കമാണ് പരാതി. കെ നന്ദകുമാര്‍ എന്ന വ്യക്തിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
Third Eye News Live
0