video

00:00

തോരാക്കണ്ണീരിന് ആശ്വാസമായി ടോണി വർക്കിച്ചൻ…! കള്ളനോട്ട് നല്കി യുവാക്കൾ പറ്റിച്ച മുണ്ടക്കയത്തെ ലോട്ടറി വിൽപ്പനക്കാരി ദേവയാനിയമ്മയ്ക്ക് സാന്ത്വനമായി ടോണിയെത്തി

തോരാക്കണ്ണീരിന് ആശ്വാസമായി ടോണി വർക്കിച്ചൻ…! കള്ളനോട്ട് നല്കി യുവാക്കൾ പറ്റിച്ച മുണ്ടക്കയത്തെ ലോട്ടറി വിൽപ്പനക്കാരി ദേവയാനിയമ്മയ്ക്ക് സാന്ത്വനമായി ടോണിയെത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മുണ്ടക്കയത്തെ ലോട്ടറി വിൽപ്പനക്കാരി ദേവയാനിയമ്മയ്ക്ക് ഇനി നെഞ്ചു നീറി കരയേണ്ടി വരില്ല. തോരാ കണ്ണീരിന് ആശ്വാസമേകാൻ ടോണി വർക്കിച്ചൻ ഇനി ഒപ്പമുണ്ട്.

മുണ്ടക്കയം കുറുവാമൂഴിയിൽ ലോട്ടറി വിൽപ്പന നടത്തുകയായിരുന്ന ദേവയാനിയമ്മയ്ക്ക് കഴിഞ്ഞ തിങ്കളാഴ്ച ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ദിനമായിരുന്നു.
ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന ദേവയാനിയെ കള്ളനോട്ട് നൽകി യുവാവ് പറ്റിക്കുകയായിരുന്നു. നാലായിരം രൂപയുടെ ലോട്ടറി തട്ടി എടുത്തശേഷം കള്ളനോട്ട് നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറ്റിക്കപ്പെട്ടന്ന് അറിഞ്ഞതോടെ പോലീസിൽ പരാതി നൽകിയെങ്കിലും ജീവിതമാർഗം തന്നെ നിലച്ചുപോയ ദേവയാനിയമ്മയ്ക് കരയാൻ മാത്രമേ ആകുമായിരുന്നുള്ളൂ. ദേവയാനിയമ്മ നേരിട്ട ദുരവസ്ഥ ഇതിനോടകം തന്നെ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

മാധ്യമങ്ങളിലൂടെ വാർത്ത ശ്രദ്ധയിൽപ്പെട്ട
അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ദേവയാനിയമ്മയെ കാണുകയും സാന്ത്വനമാകുകയും ചെയ്തു.

ദേവയാനിയമ്മയെ പോലെ തന്നെ നിർധനരായ ധാരാളം ആളുകൾക്കും കുടുംബങ്ങൾക്കും താങ്ങും തണലുമാണ് ടോണി വർക്കിച്ചൻ . ഇതിനോടകം നിരവധിപേർക്ക് സഹായം എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.