അച്ഛനും മകനും പാടത്തെ മരച്ചീനി കൃഷിയിടത്തിലെ ചാലില്‍ മരിച്ച നിലയിൽ:ഭൂമി പാട്ടത്തിന് എടുത്തയാളാണ് മൃതദേഹം കണ്ടത്.

Spread the love

തിരുവനന്തപുരം: കുറിയേടത്ത്‌കോണത്ത് അച്ഛനും മകനും മരിച്ച നിലയില്‍. കൊച്ചുണ്ണി (52), മകൻ അഖില്‍ (32)എന്നിവരാണ് മരിച്ചത്.

video
play-sharp-fill

പാടത്തെ മരച്ചീനി കൃഷിയിടത്തിലെ ചാലില്‍ ആണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത പുരയിടത്തില്‍ രാവിലെ 9 മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഭൂമി പാട്ടത്തിന് എടുത്ത ആള്‍ തന്നെയാണ് മൃതദേഹം കണ്ടത്. തോട്ടത്തിന് ചുറ്റും വൈദ്യുത വേലിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ഷോക്ക് ഏറ്റ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കെഎസ്‌ഇബി അധികൃതരും നഗരൂർ പോലീസും പ്രദേശത്ത് പരിശോധന നടത്തി.