വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്തെ തീപിടുത്തം; പ്രതി പിടിയിൽ
കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ
കാപ്പാക്കേസ് പ്രതി ചാണ്ടി ഷമീമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതിനെ തുടർന്ന് സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്നായിരുന്നു പോലീസിൻ്റെ സംശയം.
പോലീസ് പല സംഘങ്ങളായി ഇയാളെ തിരയുകയും തുടർന്ന് പുഴാവത്തിൽ നിന്നും ഇയാൾ പിടിയിലാവുകയുമായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് ഷമീമിനെ പോലീസ് കീഴ്പ്പെടുത്തിയത്.
ഷമീമിന്റേതുൾപ്പെടെ വളപട്ടണം പോലീസ് സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിയിട്ടിരുന്ന അഞ്ചോളം വാഹനങ്ങളാണ് ചൊവാഴ്ച പുലർച്ചെ മൂന്നോടെ വാഹനങ്ങള്‍ കത്തിനശിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :