
പെരുമ്പാവൂർ: കോടതിയില്‍ ഹാജരാക്കാൻ എത്തിച്ച പ്രതി ഒന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.
പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. അസം സ്വദേശി മഫീസ് ഉള്‍ ഇസ്ലമാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
കോടതി നടപടികള്‍ക്കിടെയാണ് സംഭവം. ശുചിമുറിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാളുടെ കൈയിലെ വിലങ്ങ് അഴിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശുചിമുറിയുടെ വെന്റിലേറ്റ് തകർത്ത് താഴേക്ക് ചാടുകയായിരുന്നു. താഴെ വീണ മഫീസ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു. താഴേക്ക് ചാടിയെങ്കിലും ഇയാള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടല്ല.



