
കരുവന്നൂർ കള്ളപ്പണക്കേസിൽ., തൃശൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ തൃശൂർ സ്വദേശിയായ അനിൽ കുമാർ അറസ്റ്റിൽ . പ്രതിയെ ഇ.ഡി കോടതിയിൽ ഹാജരാക്കി. കൊച്ചിയിലെ കോടതിലാണ് ഹാജരാക്കിയത്. നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാതെയിരുന്നപ്പോഴാണ് അനിൽ കുമാറിനെതിരെ ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രത്തിൽ പതിനൊന്നാം പ്രതിയാണ് തൃശൂർ സ്വദേശിയായ അനിൽ കുമാർ.
18 കോടി തട്ടിയെടുത്തു എന്നാണ് പ്രതിക്കെതിരെയുള്ള ആരോപണം. വമ്പിച്ച തുക ലോണെടുത്തു ബാങ്കിനെ കബളിപ്പിക്കുകയായിരുന്നു.
2021 ഓഗസ്റ്റ്റ്റിലാണ് ബാങ്ക് തട്ടിപ്പറുമായി ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത് തുടർന്ന് രണ്ടു വർഷത്തിനു ശേഷമാണ് കുറ്റപത്രം
നൽകിയത്.
Third Eye News Live
0