video
play-sharp-fill

വീടിന് അൻപത് മീറ്റർ അകലെ അപകടം: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാഞ്ഞിരക്കാട് സ്വദേശി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്കു ഗുരുതര പരിക്ക്

വീടിന് അൻപത് മീറ്റർ അകലെ അപകടം: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാഞ്ഞിരക്കാട് സ്വദേശി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്കു ഗുരുതര പരിക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പെരുവനന്താനത്ത് വീടിനു അൻപത് മീറ്റർ അകലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്കു ഗുരതരമായി പരിക്കേറ്റു.

പെരുവന്താനം കാരനിക്കാട് സ്വദേശിയായ കുഞ്ചത്തൂർ കെ പി സുരേഷ് (48)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. സുരേഷിന്റെ വീട്ടിൽ നിന്നും അൻപത് മീറ്റർ മാത്രം അകലെയുള്ള കുത്തിറക്കത്തിലാണ് നിയന്ത്രണം നഷ്ടമായ കാർ മരത്തിൽ ഇടിച്ചു കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ സുരേഷിനെയും സുഹൃത്ത് സലീമിനെയും ആദ്യം 35 ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി സ്ഥിതി സങ്കീർണ്ണമായതിനെ തുടർന്ന് 26ലെ സ്വകാര്യ ആശുപത്രിയിലും കയറി.

ഇവിടെനിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു, ഇവിടെവച്ചാണ് മരണമടഞ്ഞത്. അപകടത്തിൽ പരിക്കേറ്റ മുണ്ടക്കയം സ്വദേശിയായ സുഹൃത്ത് സലീമിനെ 35 മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു