കോട്ടയം കെഎസ്ആർടിസി ബസ്റ്റാന്റിൽ തലയിലൂടെ ബസ് കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു.

Spread the love

കോട്ടയം : കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻന്റിൽ തലയിലൂടെ ബസ് കയറിയിറങ്ങി മധ്യവയസ്കനായ യാത്രക്കാരന് ദാരുണാന്ത്യം . വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ഏകദേശം 50 വയസ്സോളം പ്രായമുള്ള യാത്രക്കാരനാണ് അപകടത്തിൽ പെട്ടത്.

സ്റ്റാൻഡിലേക്ക് കടന്നു വരുന്ന ബസ്സിൽ നിന്നും ചാടി ഇറങ്ങിയ യാത്രക്കാരനാണ് അതേ ബസിന്റെ പിൻചക്രം തലയിൽ കയറിയിറങ്ങി അന്ത്യം സംഭവിച്ചത്.

മരിച്ച ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പാലാ ഏറ്റുമാനൂർ കോട്ടയം റൂട്ടിൽ ഓടുന്ന ബസ്സാണ് അപകടത്തിനിടയാക്കിയത്. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group