ജില്ലയ്ക്ക് ഇന്ന് അപകട ഞായർ: ആറ് അപകടങ്ങളിലായി മരിച്ചത് എട്ടുവയസുകാരി അടക്കം നാലു പേർ; ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആളും മരിച്ചു: വെടികൊണ്ട് മരിച്ചതിൽ ഒരാൾ കോട്ടയംകാരൻ: ദുരന്തങ്ങളിൽ ഞെട്ടിവിറച്ച് നാട്
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയ്ക്ക് ഇന്ന് അപകടഞായർ. രാവിലെ തുടങ്ങിയ അപകടങ്ങളിലായി ഇതുവരെ ജില്ലയിൽ മരിച്ചത് മൂന്നു പേരാണ്. മുണ്ടക്കയത്ത് ജീപ്പ് മറിഞ്ഞ് കൊച്ചുപുരയ്ക്കൽ ജോമോന്റെ മകൻ എസ്തർ (8), പാലായിൽ അപകടത്തിൽപ്പെട്ടവരെയുമായി പോയ ആംബുലൻസ് ബൈക്കിൽ ഇടിച്ച് പാലാ ഇടപ്പാടി വാഴേപ്പറമ്പിൽ ശേഖരൻ, വൈക്കം അക്കരപ്പാടം കോണിപ്പാടം പൊന്നന്റെ മകൻ അരുൺ (25), അരുണിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ വൈക്കം വല്ലകം സ്വദേശി ശ്രീ ശ്യാം എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ പാലാ ചക്കാമ്പുഴ വള്ളക്കാട്ട്കുന്നിലാണ് തീർത്ഥാടക വാഹനവും പൊലീസ് വാനുമായി കൂട്ടിയിടിച്ചത്. രാമപുരം പള്ളിയുടെ വെഞ്ചരിപ്പ് ഡ്യൂട്ടിയ്ക്കായി പോകുകയായിരുന്നു പൊലീസ് സംഘം. ഈ സമയം ശബരിമലയിലേയ്ക്കു പോകുന്നതിനായി എതിർദിശയിൽ നിന്നും എത്തിയ വാഹനത്തിൽ പൊലീസ് വണ്ടി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും തകർന്നു. ഒൻപത് അയ്യപ്പഭക്തർക്കും, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പൂർണമായും തകർന്ന വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിയലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് മറ്റൊരു അപകടമുണ്ടായത്. പാലാ ടൗണിൽ വച്ച് ശേഖരന്റെ ബൈക്കിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. നഗരത്തിലെ ബജി വിൽപ്പനക്കാരനാണ് ശേഖരൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം പുഞ്ചവയലിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു രണ്ടാമത്തെ അപകടമുണ്ടായത്. സൺഡേ സ്‌കൂളിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ കുട്ടികൾ സഞ്ചരിച്ച ജീപ്പ് തെങ്ങിൽ ഇടിച്ച് മറിയുകയായിരുന്നു. ഈ അപകടത്തിലാണ് എസ്‌തേർ മരിച്ചത്. പു്ഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വേദ പഠനത്തിനു ശേഷം മടങ്ങുകയായിരുന്ന കുട്ടികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മുന്നോലി, അഞ്ഞൂറ്റി, നാലുകോളനി എന്നിവടങ്ങളിലെ എട്ട് കുട്ടികളാണ് ജീപ്പിലുണ്ടായിരുന്നത്. ഗുരുതര പരിക്കുകളോടെ മൂന്നു കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വൈക്കത്ത് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. വൈക്കം വടയാറിനു സമീപമായിരുന്നു അപകടം. അരുണും റോഡരികിൽ നിന്ന് ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവും സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു. വൈക്കത്ത് തന്നെ മറ്റൊരു അ്പകടം കൂടി ഉണ്ടായിട്ടുണ്ട്. ഇതിൽ രണ്ടു പേർക്ക് പരിക്കേറ്റു.
ഇടുക്കി ശാന്തമ്പാറയിൽ റിസോർട്ടിനുള്ളിലുണ്ടായ വെടിവയ്പ്പിൽ മരിച്ചത് മാന്നാനം കൊച്ചാക്കൽ ജേക്കബ് വർഗീസാ (45)ണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെയുണ്ടായ തർക്കത്തെ തുടർന്നാണ് വെടിവയ്പ്പും കൊലപാതകവും ഉണ്ടായതെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.