video
play-sharp-fill

വര ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ തലവര തന്നെ മാറിയേക്കാം’; നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വര ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ തലവര തന്നെ മാറിയേക്കാം’; നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരത്ത്: നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡുകളിലെ സൂചന വരകളെ അവഗണിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്നും നിയമം തെറ്റിക്കരുതെന്നും യാത്രികര്‍ക്ക് എംവിഡി മുന്നറിയിപ്പ് നല്‍കുന്നു.

മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ‘തലവര’ തന്നെ മാറിയേക്കാം.

റോഡിന് നടുവില്‍ കാണുന്ന ഇടമുറിയാത്ത വെള്ളവര മുറിച്ചു കടക്കരുത് എന്നതാണ് നിയമം.

എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇരട്ട വരകള്‍ കാണാറില്ലെ?

നമ്മുടെ വശത്ത് ഇടമുറിയാത്തവരയും തൊട്ടരികിലായി ഇടവിട്ടുളള വെളുത്ത വരയും ഉണ്ടെങ്കില്‍ നമുക്ക് വര മുറിച്ച് മറികടക്കാന്‍ അനുവാദമില്ല. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷിതമാണെങ്കില്‍ മാത്രം ശ്രദ്ധാപൂര്‍വം വര മുറിച്ച് മറികടക്കാം എന്നാണര്‍ത്ഥം.

അതുപോലെ നേരെ തിരിച്ച് നമ്മുടെ വശത്ത് ഇടവിട്ടുള്ള വരയും തൊട്ടരികില്‍ തുടര്‍ച്ചയായ വരയുമാണെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വ്വം അത്യാവശ്യമെങ്കില്‍ നമുക്ക് വര മറികടക്കാം എന്നാണ് അര്‍ത്ഥമാക്കുന്നത്.

രണ്ടു വരയും തുടര്‍ച്ചയായവയാണെങ്കില്‍ ഇരുവശത്തു നിന്നുള്ള വാഹനങ്ങള്‍ക്കും മുറിച്ച് കടക്കാന്‍ അവകാശമില്ല.