video
play-sharp-fill
ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റാർ സിംഗർ ഗായകൻ റോഷന്റെ നില അതീവഗുരുതരം ; ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റാർ സിംഗർ ഗായകൻ റോഷന്റെ നില അതീവഗുരുതരം ; ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കണ്ണൂർ: നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റാർ സിംഗർ താരവും ചലചിത്ര പിന്നണി ഗായകനുമായ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരൻ അശ്വിനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച എറണാകുളത്തേക്ക് പോകുന്നതിനിടെ കണ്ണൂർ എകെജി ഹോസ്പിറ്റൽ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം അമിത വേഗത്തിൽ എത്തിയ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിനു മുകളിലൂടെ ഇവരുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഷന്റെ കാർ മലക്കം മറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് തകർന്ന കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് ലോറി ഡ്രൈവർക്കെതിരേ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. റോഷന്റെ സഹോദരൻ അശ്വിൻ അപകടനില തരണം ചെയ്തു.