മുണ്ടക്കയം ടൗണില്‍ അപകടം; ഒരേ സമയം രണ്ട് ഓട്ടേറിക്ഷകളെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി; അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്
സ്വന്തം ലേഖിക
മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ കോസ്‌വേ ജംഗ്ഷന് സമീപം അമിത വേഗത്തിലെത്തിയ കാര്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകിലും സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചശേഷം നിര്‍ത്താതെ പോയി. അപകടത്തില്‍ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. കുമളി ഭാഗത്തുനിന്നു വന്ന ടാക്സികാര്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ സമീപത്തെ ട്രാൻസ്ഫോര്‍മറിന്‍റെ സംരക്ഷണ വേലിയിലേക്ക് ഇടിച്ചുകയറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോറിക്ഷാ ഡ്രൈവര്‍ ചെന്നാപ്പാറ സ്വദേശി ബിജി, യാത്രക്കാരി മുണ്ടക്കയം എംഎംടി ആശുപത്രിലെ ജീവനക്കാരി റോസ്മേരി എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോസ്‌വേ ജംഗ്ഷന് സമീപത്തെ ഓട്ടോസ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു.