video
play-sharp-fill

അതിവേഗം പായുന്ന വാഹനങ്ങൾ; അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നവർ; എം.സി റോഡിൽ ചോരവീഴ്ത്തി വാഹനങ്ങളുടെ അമിത വേഗം

അതിവേഗം പായുന്ന വാഹനങ്ങൾ; അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നവർ; എം.സി റോഡിൽ ചോരവീഴ്ത്തി വാഹനങ്ങളുടെ അമിത വേഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അതിവേഗം പായുന്ന വാഹനങ്ങളും, അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാരും ചേർന്ന് എം.സി റോഡിനെ കുരുതിക്കളമാക്കുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം പുലർച്ചെ എംസി റോഡിൽ ചിങ്ങവനം മന്ദിരം ജംഗ്ഷനിൽ കാറിടിച്ച് പരിക്കേറ്റ് കാൽനടക്കാരൻ മരിച്ചതോടെയാണ് പൊലീസ് കോടിമത മുതൽ ചങ്ങനാശേരി വരെയുള്ള കാൽനടയാത്രക്കാർ നിരന്തരം അപകടത്തിൽപ്പെടുന്നത് പൊലീസിന്റെ ശ്രദ്ധയിലും എത്തിയത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു ഏറ്റവും ഒടുവിൽ വാഹനാപകടം ഉണ്ടായത്. മന്ദിരം കവലയിലെ മീൻവിൽപ്പനക്കാരനായ ചിങ്ങവനം സ്വദേശി ഹംസയെ, റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ ഇൻഡിക്ക കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹംസ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആറു മാസത്തിനിടെ പത്തിലേറെ അപകടങ്ങളാണ് സമാന രീതിയിൽ കോടിമതയ്ക്കും ചങ്ങനാശേരിയ്ക്കും ഇടയിൽ ഉണ്ടായിരിക്കുന്നത്. കാൽനടക്കാർ അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുമ്പോൾ, അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതാണ് സംഭവിക്കുന്നത്. രാത്രിയിലും പകലും റോഡ് മുറിച്ച് കടക്കുന്നവർ വാഹനങ്ങളെ ശ്രദ്ധിക്കാറേയില്ല. ഇതാണ് അപകടത്തിന്റെ പ്രധാന കാരണം.

റോഡിൽ ഇരുട്ടു നിറഞ്ഞ സ്ഥലത്ത് അമിത വേഗത്തിൽ വാഹനങ്ങൾ പായുമ്പോൾ, പലപ്പോഴും അപ്രതീക്ഷിതമായാകും കാൽനടയാത്രക്കാർ വാഹനത്തിന്റെ മുന്നിൽ വന്ന് പെടുക. ഇത്തരത്തിൽ കാൽനടക്കാരെ രക്ഷിക്കാൻ വേണ്ടി വെട്ടിക്കുമ്പോൾ, വാഹനങ്ങൾ അപകടത്തിൽപ്പെടും. തങ്ങളെ രക്ഷിക്കാൻ വാഹനം വെട്ടിക്കും എന്നു ചിന്തിക്കാത്ത കാൽനടയാത്രക്കാരൻ, വീണ്ടും മുന്നോട്ട് കുതിക്കും. ഇത് കാൽനടക്കാരന്റെ ജീവനെടുക്കും.

കോടിമതയ്ക്കും ചങ്ങനാശേരിയ്ക്കും ഇടയിൽ അപകടം ഉണ്ടാക്കുന്നതിൽ ഏറെയും അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാരാണെന്ന വ്യക്തമാണ്. എന്നാൽ, റോഡ് മുറിച്ചു കടക്കുന്ന കാൽനടക്കാർക്കെതിരെ നിയമനടപടികൾ പ്രകാരം ഒന്നും ചെയ്യാൻ പൊലീസിനു സാധിക്കുന്നില്ല. കാൽനടക്കാർ സ്വയം ബോധവത്കരണം നടത്തുകയും, ശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുകയുമല്ലാതെ മറ്റൊരുമാർഗവും നിലവിലില്ല.

കാൽനടക്കാരുടെ അപകടം ഒഴിവാക്കാനും, എംസി റോഡിൽ ചോരവീഴുന്നത് ഒഴിവാക്കാനും അതീവ ജാഗ്രത കൂടിയേ തീരും. ഇതിനായി പൊലീസും പൊതുമരാമത്ത് വകുപ്പും, വവിധ സംഘടനകളും ചേർന്ന് ബോധവത്കരണം അടക്കം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.