സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം ; രണ്ടുപേർക്ക് പരിക്ക് ; യാത്രക്കാർ റോഡിലേക്കു തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി
സ്വന്തം ലേഖകൻ
കായംകുളം: സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം. കായംകുളത്താണ് സംഭവം. അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു.
സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം രാത്രി 11-ന് കാപ്പിൽ സഹകരണ ബാങ്കിനു സമീപത്താണ് അപകടം. സ്കൂട്ടർ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകയറി.
സ്കൂട്ടറിൽ യാത്രചെയ്തവർ റോഡിലേക്കു തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി. അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജിലും അരുണിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Third Eye News Live
0
Tags :