കണമലയിൽ വാഹനാപകടം ; ബ്രേക്ക് പോയ ശബരിമല തീർത്ഥാടക വാഹനം കാറിൽ ഇടിച്ചശേഷം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, പത്തുപേർക്ക് പരുക്ക് ; വൻ ദുരന്തം ഒഴിവായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണമല : കണമല അട്ടിവളവിൽ ഇന്ന് വെളുപ്പിന് മൂന്നേമുക്കാലോടെ ഉണ്ടായ അപകടത്തിൽ പത്തുപേർക്ക് പരുക്ക്. ആന്ധയിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്, അട്ടിവളവ് തിരിഞ്ഞെത്തിയപ്പോൾ നിയന്ത്രണം വിട്ടു എതിരെ വന്ന കാറിൽ ഇടിച്ചശേഷം അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . കാർ യാത്രക്കാർക്കും, ബസ്സിലെ യാത്രക്കാർക്കും ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക് പറ്റി. കഴിഞ്ഞവർഷം അതെ സ്ഥലത്തു വച്ച്, സമാന രീതിയിൽ അപകടം സംഭവിച്ചുരുന്നു.

ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നു ഡ്രൈവർ പറഞ്ഞു. വലിയ അപകടങ്ങൾ പലതവണ സംഭവിച്ചിട്ടുള്ള അട്ടിവളവിൽ വച്ചായിരുന്നു ബ്രേക്ക് പോയിരുന്നതെങ്കിൽ അത് വലിയ ദുരന്തത്തിൽ കലാശിക്കുമായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പരുക്കേറ്റവരെ എരുമേലിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകൾ ആർക്കുമില്ല .