കോട്ടയം നഗരമധ്യത്തിൽ വാഹനാപകടം: ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ബൈക്കിടിച്ച് ഭർത്താവ് മരിച്ചു; അപകടത്തിൽപ്പെട്ടത് കറുകച്ചാൽ സ്വദേശികളായ ദമ്പതികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ വീണ്ടും ബൈക്ക് അപകടം. കറുകച്ചാൽ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു. കറുകച്ചാൽ നെടുങ്കുന്നം പുന്നവേലി നെൽപുരയ്ക്കൽ മാത്യു ജോസഫ് (55) ആണ് മരിച്ചത്. ഭാര്യ ജിജി (45) മെഡിക്കൽ കോളജിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന കോട്ടയം സ്വദേശിയായ
അഫ്‌സൽ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ശാസ്ത്രി റോഡിൽ  കെ. പി. എസ് ഹാളിന്് സമീപത്താണ് അപകടമുണ്ടായത്‌. ലോഗോസ് ഭാഗത്ത് നിന്ന് കുര്യൻ ഉതുപ്പ് റോഡിലേയ്ക്ക് തിരിയുകയായിരുന്നു ദമ്പതികൾ സഞ്ചരിച്ച സ്‌കൂൾ. ഈ സമയം ലോഗോസ് ജംഗ്ഷനിൽ നിന്നും എത്തിയ ബൈക്ക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മാത്യു റോഡിൽ തലയിടിച്ച് വീണ് തലക്ഷണം മരിച്ചു. പരിക്കേറ്റ അഫ്‌സലും അബോധാവസ്ഥയിലായി. പൊലീസ് കൺടോൾ റൂം വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.