play-sharp-fill
കോട്ടയം ടിബി റോഡിലെ വളവിൽ അർദ്ധരാത്രി അപകടം: റോഡിൽ കിടന്ന മണലിൽ തെന്നിയ കാർ പാരലൽ റോഡിലേയ്ക്ക് മറിഞ്ഞു; കാറിനുള്ളിലുണ്ടായിരുന്ന മൂന്നു യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി; ഒഴിവായത് വൻ ദുരന്തം

കോട്ടയം ടിബി റോഡിലെ വളവിൽ അർദ്ധരാത്രി അപകടം: റോഡിൽ കിടന്ന മണലിൽ തെന്നിയ കാർ പാരലൽ റോഡിലേയ്ക്ക് മറിഞ്ഞു; കാറിനുള്ളിലുണ്ടായിരുന്ന മൂന്നു യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി; ഒഴിവായത് വൻ ദുരന്തം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ടിബി റോഡിലെ വളവിൽ റോഡിൽ കിടന്ന മണലിൽ തെന്നി സമീപത്തെ പാരലൽ റോഡിലേയ്ക്ക് കാർ മറിഞ്ഞു. നിയന്ത്രണം നഷ്ടമായ കാർ, പാരലൽ റോഡിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. കാറിന്റെ മുൻ ഭാഗം കുത്തി വീണതിനാൽ ഒഴിവായത് വൻ അപകടം. കാറിനുള്ളിലുണ്ടായിരുന്ന ചങ്ങനാശേരി സ്വദേശികളായ മൂന്നു യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ടിബി റോഡിലെ വളവിലായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ഭാഗത്തു നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഡസ്റ്റർ കാർ. ടിബി വളവിൽ വച്ച് ഈ കാറിനു മുന്നിൽ പോകുകയായിരുന്ന ബൈക്ക് പെട്ടന്ന് ബ്രേക്ക് ചെയ്തു. ഈ സമയം ബൈക്കിൽ ഇടിക്കാതിരിക്കാൻ ഡസ്റ്റർ ഉടൻ തന്നെ ബ്രേക്ക് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിബി റോഡിൽ വളവിൽ തന്നെ മണൽ നിരന്നു കിടക്കുന്നുണ്ടായിരുന്നു. റോഡിലെ ഈ മണലിൽ തെന്നിയ കാർ നേരെ പാഞ്ഞു ചെന്നത് സമീപത്തെ പാരലൽ റോഡിലേയ്ക്കാണ്. പള്ളിപ്പുറത്ത് കാവ് ക്ഷേത്രത്തിലേയ്ക്കു പോകാൻ സാധിക്കുന്ന പാരലൽ റോഡിലേയ്ക്കു കാർ മുൻ ഭാഗം ഇടിച്ചു വീഴുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നും വാഹനമോ കാൽനടയാത്രക്കാരോ എത്താതിരുന്നത് അപകടം ഒഴിവാക്കി.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാറിനുള്ളിൽ നിന്നും ആളുകളെ പുറത്തെടുത്തത്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്നു കാറിന്റെ മുൻ ഭാഗത്തെ ചക്രം ഇളകിത്തെറിച്ചിട്ടുണ്ട്. ഓടിക്കാനാവാതെ പോയ കാർ ക്രെയിൻ ഉപയോഗിച്ചാണ് കെട്ടിവലിച്ചു കൊണ്ടു പോയത്.