വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം ; 15 പേർ കടലിൽ വീണു

Spread the love

തിരുവനന്തപുരം : തലസ്ഥാനത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു. വർക്കലയിലാണ്  സംഭവം.

video
play-sharp-fill

ബ്രിജിന്റെ കൈവരി തകർന്നാണ് അപകടം. 15 പേർ കടലിൽ വീണു. അപടകടത്തിൽപെട്ടവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

ഉയർന്ന തിരമാലയിൽ കൈവരി തകരുകയായിരുന്നു. രണ്ടു മാസം മുൻപാണ് വർക്കല പാപനാശം ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group