video
play-sharp-fill

താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞു; കൊക്കയിലേക്കു തെറിച്ചു വീണ യുവതി വള്ളി പടര്‍പ്പുകളില്‍ പിടിച്ചു കയറി അത്ഭുതകരമായി രക്ഷപ്പെട്ടു

താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞു; കൊക്കയിലേക്കു തെറിച്ചു വീണ യുവതി വള്ളി പടര്‍പ്പുകളില്‍ പിടിച്ചു കയറി അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു തെറിച്ചു വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച്‌ മുകളില്‍ എത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനന്തവാടി കോടതിയില്‍ ജോലി കഴിഞ്ഞു ചെമ്പുകടവിലേക്കു വരികയായിരുന്നു യുവതി. ഒന്നാം വളവിനു താഴെ സ്കൂട്ടറുമായി 30 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഇരുട്ടായതിനാല്‍ അപകടം ആരും അറിഞ്ഞില്ല. റബര്‍ തോട്ടത്തിലെ കൊക്കയില്‍ നിന്നു കല്ലുകള്‍ പെറുക്കി റോഡിലേക്ക് എറിഞ്ഞ് യാത്രക്കാരുടെ ശ്രദ്ധ നേടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല.

അവസാനം ചുരത്തിലെ വള്ളി പടര്‍പ്പുകളില്‍ പിടിച്ചു തൂങ്ങി റോഡില്‍ എത്തി കൈ കാണിച്ചു യാത്രക്കാരെ നിര്‍ത്തി വിവരം പറഞ്ഞതോടെ ബന്ധുക്കളെ വരുത്തി കൂടെ വിടുകയായിരുന്നു.