
കോട്ടയം : മൂലവട്ടം കടുവാക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. പൂവൻതുരുത്ത് തൈപ്പറമ്പിൽ ജേക്കബിനാണ് പരിക്കേറ്റത് .നിയന്ത്രണം നഷ്ടമായ കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കോട്ടയം ദിവാൻകവല – കടുവാക്കുളം റോഡിലായിരുന്നു അപകടം.
കടുവാക്കുളം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്കും എതിർ ദിശയിൽ നിന്ന് എത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശിശ്രൂഷ നൽകിയ ശേഷം വിഗദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.