video
play-sharp-fill

കോയമ്പത്തൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് കുട്ടികൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

കോയമ്പത്തൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് കുട്ടികൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

പാലക്കാട്: കേ‍ായമ്പത്തൂരിന്
സമീപം കെ.ജി.ചാവടിക്കും മധുക്കരയ്ക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് ലേ‍ാറി ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.

കാറിലുണ്ടായിരുന്ന സജ്ജുശ്രീ( 5), മിത്രൻ( 7) എന്നീ കുട്ടികൾ അപകടസ്ഥലത്തുതന്നെ മരിച്ചു. രാവിലെ ആറരയേ‍ാടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെക്കാലമായി ഈറേ‍ാഡിൽ സ്ഥിരതാമസക്കാരായ തൃശൂർ സ്വദേശികളായ രാമചന്ദ്രൻ, ഭാര്യ സരിക എന്നിവരും ബന്ധുക്കളും കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷം ഈറേ‍ാഡിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ലേ‍ാറിവന്ന് ഇടിച്ചതായാണ് വിവരം.