കാറും ലോറിയും കൂട്ടിയിടിച്ച് അ‌പകടം: 7പേർക്ക് പരിക്ക്: അപകടത്തിൽപെട്ടത് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ കുടുംബം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ദേശീയ പാത തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അ‌പകടം. തിരുവനന്തപുരം സ്വദേശികളായ എട്ട് പേരാണ് അപകടത്തിപെട്ടത്.

ഏഴ് പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്.

മോനിഷ്(19), മോളി (50), അഖിൽ ( 25 ), ആദർശ് (26),രാധാകൃഷ്ണൻ( 31), ഹർഷ ( 25), അക്ഷിമ (20) എന്നിവർക്കാണ് പരിക്കേറ്റത്.