play-sharp-fill
ഇപ്പംവീഴും ഇപ്പം വീഴും എന്നു പറഞ്ഞ് ജനങ്ങളെ വിരട്ടിയ കെട്ടിടത്തിനു മുകളില്‍ രണ്ടു ജെസിബിയും രണ്ട് ടിപ്പര്‍ ലോറികളും കയറിയിറങ്ങുന്നു കോട്ടയം നഗരത്തിലെ കാഴ്ച കണ്ട് ജനം അമ്പരക്കുന്നു

ഇപ്പംവീഴും ഇപ്പം വീഴും എന്നു പറഞ്ഞ് ജനങ്ങളെ വിരട്ടിയ കെട്ടിടത്തിനു മുകളില്‍ രണ്ടു ജെസിബിയും രണ്ട് ടിപ്പര്‍ ലോറികളും കയറിയിറങ്ങുന്നു കോട്ടയം നഗരത്തിലെ കാഴ്ച കണ്ട് ജനം അമ്പരക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: :ഇപ്പംവീഴും ഇപ്പം വീഴും എന്നു പറഞ്ഞ് ജനങ്ങളെ വിരട്ടി. ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല കെട്ടിടത്തിനു മുകളിലേക്ക് രണ്ടു ടിപ്പറുകളും രണ്ട് ജെസിബിയും കയറിയിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ നഗരവാസികളെ അമ്പരപ്പിക്കുന്നത്. ഒന്നല്ല ദിവസം പത്തുമുപ്പതു ലോഡ് കല്ലും ഇഷ്ടിക കഷണങ്ങളുമായി ടിപ്പറുകള്‍ ഓടിച്ചു പോവുകയാണ്. കോട്ടയം നഗര മധ്യത്തില്‍ ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുന്ന തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.

 

ബലക്ഷയം ഉണ്ടെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് പൊളിച്ചുകൊണ്ടിക്കുന്ന തിരുനക്കര ബസ് സ്റ്റാന്‍ഡിന്റെ രണ്ടാം നിലയില്‍ രണ്ടു ടിപ്പര്‍ ലോറികള്‍ കയറിയിറങ്ങുന്നു. പോരാത്തതിന് രണ്ട് ജെസിബി ഉപയോഗിച്ച് മുകളിലത്തെ നില പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പൊളിച്ചെടുക്കുന്ന സാധനങ്ങള്‍ കൊണ്ടുപോകാനാണ് ടിപ്പറുകള്‍ മുകളിലത്തെ നിലയില്‍ കയറിയിറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബലക്ഷയമുള്ള കെട്ടിടത്തിനു മുകളില്‍ ആരെങ്കിലും ടിപ്പര്‍ ലോറിയും ജെസിബിയും കയറ്റുമോ. ഇല്ല. കെട്ടിടത്തിന് നല്ല ഉറപ്പുണ്ട് എന്നു വ്യക്തമായതിനാലാണ് പൊളിക്കാന്‍ കരാറെടുത്തവര്‍ ടിപ്പറും ജെസിബിയും മുകളില്‍ എത്തിച്ചത്.

 

കെട്ടിടം ഉടനെ ഇടിഞ്ഞുപൊളിഞ്ഞു വീഴും എന്നായിരുന്നു നഗരസഭാ അധികൃതരുടെ പ്രചാരണം. ഇതിന്റെ പേരില്‍ കെട്ടിടം പൊളിക്കുന്നതിന് ഒരു വര്‍ഷം മുന്‍പേ കടക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഇതെല്ലാം വെറും നുണയായിരുന്നുവെന്ന് ജനങ്ങള്‍ മനസിലാക്കി.

കെട്ടിടം ഇടിഞ്ഞു വീണ് കടക്കാര്‍ക്കും യാത്രക്കാര്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്കും ഹാനി സംഭവിക്കുമെന്നും അതിനാല്‍ ഞങ്ങള്‍ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് നഗരസഭ കോടതിയില്‍ ബോധിപ്പിച്ചത്. അങ്ങനെയെങ്കില്‍ പൊളിച്ചു നീക്കാനായിരുന്നു കോടതി ഉത്തരവ് നല്കിയത്.