
ഡ്രൈവർ ഉറങ്ങി : നിർത്തിയിട്ടിരുന്ന ജീപ്പിലും പിന്നാലെയെത്തിയ ബസിലും കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്
സ്വന്തം ലേഖിക
കോട്ടയം : കാർ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് നിർത്തിയിട്ട ജീപ്പിലും പിന്നാലെ വനന്ന ബസിലും ഇടിച്ചു. ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കളത്തൂക്കടവ് ജംഗ്ഷനിൽ വച്ച് തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
മേലുകാവ് ഭാഗത്ത് നിന്നും വന്ന വാഗണർ കാറിലെ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് ടൗണിന് സമീപം റോഡിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിലിടിക്കുകയായിരുന്നു. കാർ ജീപ്പിലിടിച്ചുണ്ടായ ആഘാതത്തിൽ റോഡിൽ വട്ടം തിരിഞ്ഞ കാറിൽ തൊട്ടു പിന്നാലെയെത്തിയ ബസും ഇടിച്ചുകയറി. ഈരാറ്റുപേട്ട – തൊടുപുഴ റൂട്ടിൽ ഓടുന്ന അമ്മാസ് ബസിലാണ് കാർ ഇടിച്ചത്. തുടർന്ന് കാർ തൊട്ടടുത്തുള്ള പോസ്‌റ്റോഫീസ് റോഡിലേയ്ക്ക് ഉരുണ്ടിറങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. കാറിന്റെ മുൻവശം അപകടത്തിൽ പൂർണമായും തകർന്നു. ജീപ്പിനും സാരമായ കേടുപാടുകളുണ്ട്. പരിക്കേറ്റവരുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു