
ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവ ഡോക്ടർ മരിച്ച സംഭവം ; ലോറി ഡ്രൈവർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
താമരശ്ശേരി: ടിപ്പർ ലോറിയിടിച്ച് യുവ ഡോക്ടർ മരിച്ച സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർ പോലീസ് പിടിയിൽ. ഉണ്ണികുളം സ്വദേശിയായ ബനീഷിനെയാണ് പൊലീസ് പിടികൂടിയത്. കൂടത്തായി പാലത്തിന് സമീപം വെള്ളിയാഴ്ചയാണ് ടിപ്പറിടിച്ച് ബൈക്ക് യാത്രികനായ യുവ ഡോക്ടർ മരിച്ചത്.
മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ ഹൗസ് സർജൻ ഹോസ്ദുർഗ് കുഷാൽനഗർ ലക്ഷ്മീഹൗസിൽ വി വി സുബാഷ് കുമാർ (26) മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അതേസമയം സംഭവത്തിൽ താമരശ്ശേരി പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സുബാഷ് കുമാറിന്റെ ജ്യേഷ്ഠ സഹോദരൻ ഡോ. സുശോബ് കുമാർ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസ്ഥലത്തുനിന്ന് നേരിട്ട് ബോധ്യപ്പെട്ടതും സാക്ഷിമൊഴികളും അടിസ്ഥാനപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ഓഫീസിൽ ഹാജരായി വിശദീകരണം നൽകുകയും ചെയ്തു
Third Eye News Live
0
Tags :