play-sharp-fill
കെകെ റോഡിൽ വീണ്ടും യുവാവിന്റെ ചോരവീണു: അശ്രദ്ധമായി അമിത വേഗത്തിൽ എത്തിയ കാറെടുത്തത് യുവാവിന്റെ ജീവൻ

കെകെ റോഡിൽ വീണ്ടും യുവാവിന്റെ ചോരവീണു: അശ്രദ്ധമായി അമിത വേഗത്തിൽ എത്തിയ കാറെടുത്തത് യുവാവിന്റെ ജീവൻ

സ്വന്തം ലേഖകൻ

പാമ്പാടി: റോഡുകൾ റേസിംങ് ട്രാക്ക് ആക്കുന്ന വാഹനയാത്രക്കാർ യുവാവിന്റെ ജീവനെടുത്തു. നിയന്ത്രണം വിട്ട കാർ ഇടിച്ച് ചികിത്സയിലായിരുന്ന യുവാവാണ് ഏറ്റവും ഒടുവിൽ അശ്രദ്ധമായ റോഡ് ഉപയോഗത്തിന്റെ ഇരയായി മാറിയത്. ബൈക്ക് യാത്രക്കാരനായ കോട്ടയം കാഞ്ഞിരം ചെറുവീട്ടിൽ രതീഷ് (33) ആണ് പാമ്പാടിയിലുണ്ടായ അപകടത്തിൽ മരിച്ചത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രതീഷ് ജോലിയുടെ ആവശ്യത്തിനായാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. ഇതിനിടെ കോട്ടയം- കുമളി ദേശീയ പാതയിൽ പാമ്പാടി വട്ടമലപ്പടിയിൽ വെള്ളിയാഴ്ച്ച മൂന്നു മണിയോടെ അപകടം ഉണ്ടാകുകയായിരുന്നു. അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം തെറ്റി രതീഷിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ തനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി യിലെത്തിച്ചെങ്കിലും രാത്രി ഒൻപത് മണിയോടെ മരിച്ചു. ഭാര്യ ഷീബ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസകാരം ശനിയാഴ്ച വൈകിട്ട് നാലിന്.