play-sharp-fill
ഭാര്യയോട് ഫോണിൽ സംസാരിക്കവേ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു..! ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഭാര്യയോട് ഫോണിൽ സംസാരിക്കവേ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു..! ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

പെരുമ്പാവൂര്‍: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷ് (മനു-35) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 9നായിരുന്നു സംഭവം.കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ ഭാര്യ പല പ്രാവശ്യം തിരികെ വിളിച്ചു. ഫോണിൽ കിട്ടാതെ വന്നതോടെ ഇവർ അയല്‍വാസികളെ വിവരം അറിയിച്ചു.

ഇവരുടെ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ്.

ഭാര്യ: മഴുവന്നൂര്‍ നെടുമറ്റത്തില്‍ കവിതമോള്‍. മകള്‍: ആയില്യ.

Tags :