video
play-sharp-fill

ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം;ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം;ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം. തോട്ടപ്പള്ളി പഴയ ചിറ വീട്ടിൽ മഞ്ചേഷ് (36) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി 10:45 നാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുമൊത്ത് കരുവാറ്റയിലേക്ക് പോകുന്ന വഴി എതിരെ വന്ന മാരാരിക്കുളം സ്റ്റേഷനിലെ പൊലീസ് ജീപ്പ് മഞ്ചേഷ് ഓടിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അതേസമയം പൊലീസ് ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്നാണ് മഞ്ചേഷിന്റെ വീട്ടുകാർ ആരോപിക്കുന്നത്. മനപ്പൂർവമല്ലാത്ത നരഹത്യക്ക് ഹരിപ്പാട് പൊലീസ് കേസെടുത്തു.

മഞ്ചേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടു നൽകി. അച്ഛൻ: മണിയൻ , അമ്മ: രമണി . ഭാര്യ: വിജിഷ. മകൻ: അനുരാഗ്