video
play-sharp-fill
നിരോധനമുള്ള ഇടവഴിയിലൂടെ ഓടിച്ചു കയറ്റിയ ബസ് ഇടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

നിരോധനമുള്ള ഇടവഴിയിലൂടെ ഓടിച്ചു കയറ്റിയ ബസ് ഇടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്വന്തംലേഖകൻ

കോട്ടയം : കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബസുകള്‍ക്ക് നിരോധനമുള്ള ഇടവഴിയിലൂടെ ഓടിച്ച കെഎസ്ആര്‍ടിസി ബസിടിച്ച് തെറിച്ചു വീണ നവീന്‍ സാബു (18)യാണ് വി മരിച്ചത് .ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഗ്നല്‍ ബെന്നിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11ന് ടിബി റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കഴിഞ്ഞ് സ്റ്റാര്‍ ജംഗ്ഷനിലേക്ക് തിരിയുന്നിടത്താണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് തിരിയുന്നതിനിടെ ബസിന്റെ പിന്‍ഭാഗം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഈ ഇടവഴിയിലൂടെ ബസുകള്‍ക്ക് പോകാന്‍ അനുവാദമില്ലാത്തതാണെന്ന് പോലീസ് അറിയിച്ചു. ആഗ്നലാണ് ബൈക്കോടിച്ചിരുന്നത്.