ദീപിക ദിനപത്രം ബിസിനസ് വിഭാഗം മാനേജർ വാഹനാപകടത്തിൽ മരിച്ചു

Spread the love

സ്വന്തം ലേഖിക

പൂഞ്ഞാർ: ദീപിക ബിസിനസ് വിഭാഗം മാനേജർ (തൊടുപുഴ ഓഫീസ്) ജിയോ ജോർജ് (58) വാഹനാപകടത്തിൽ മരിച്ചു.

ഭരണങ്ങാനത്തിന് സമീപം ഇടപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് പൂഞ്ഞാർ മണിയൻ കുന്ന് വെട്ടിക്കൽ ജിയോ ജോർജ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി ഏഴോടെയായിരുന്നു ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. പാലായിൽ നിന്നും പൂഞ്ഞാറിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഉടൻ തന്നെ ഭരണ ങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡി ക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ 11ഓടെ മരണം സംഭവിച്ചു.

ഭാര്യ: ഡോ.ലെനി ജിയോ കടുത്തുരുത്തി മാമല കുടുംബാംഗം. മക്കൾ: മേഖ, വർഷ, ആകാശ്,