മകനൊടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ബസിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: മകനൊടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ബസ്സിനടിയിലേയ്ക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്.
കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷന് സമീപം രാജാജി റോഡില്‍ രാവിലെ 9 മണിയോടെയായിരുന്നു അപകടം.
ബൈക്ക് തെന്നി ബസിനടിയിലേയ്ക്ക് പോവുകയായിരുന്നു. കൊയിലാണ്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ശരീരത്തിലൂടെ ബസിന്റെ ടയറുകള്‍ കയറിയിറങ്ങിയ ജയശ്രീയ തത്ക്ഷണം മരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട മകൻ അതുലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിലെ ഒരു തുണിക്കടയില്‍ ജീവനക്കാരനാണ് അതുല്‍. . ഏഴ് വര്‍ഷത്തോളമായി കോഴിക്കോട് അയ്യത്താന്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ജയശ്രീ. ഭര്‍ത്താവ്: പീതാംബരന്‍.
Third Eye News Live
0