video
play-sharp-fill
വെഞ്ഞാറമ്മൂട്ടിൽ കാർ ഇടിച്ച് റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറി ഇറങ്ങി മരിച്ചു;ഇടിച്ചിട്ട കാർ കസ്റ്റഡിയിൽ എടുത്തു

വെഞ്ഞാറമ്മൂട്ടിൽ കാർ ഇടിച്ച് റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറി ഇറങ്ങി മരിച്ചു;ഇടിച്ചിട്ട കാർ കസ്റ്റഡിയിൽ എടുത്തു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയിൽ കാർ ഇടിച്ചു റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറിയിറങ്ങി മരിച്ചു. നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോൾ പമ്പിനു സമീപമാണ് അപകടം സംഭവിച്ചത്.

തമിഴ്നാട്ടിൽനിന്ന് പന്തളത്തേക്കു പോവുകയായിരുന്നു കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ. പെട്രോൾ പമ്പിനു സമീപം ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തിൽ കയറാൻ പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരികയായിരുന്ന കാർ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ലോറി കയറിയിറങ്ങി. ലോറി നിര്‍ത്താതെ പോയി.

സംഭവ സ്ഥലത്ത് വച്ചുതന്നെ കൃഷ്ണകുമാർ മരിച്ചു. മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കൃഷ്ണകുമാറി ഇടിച്ചിട്ട കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group