video
play-sharp-fill

കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട മിനി ലോറി ഡിവൈഡറിൽ ഇടിച്ചു കയറി: അപകടം കനത്ത മഴയിൽ ലോറി റോഡിൽ തെന്നി നീങ്ങി; മോഡൽ റോഡെന്ന പൊലീസിന്റെ പോസ്റ്റും ഇടിച്ചു വീഴ്ത്തി

കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട മിനി ലോറി ഡിവൈഡറിൽ ഇടിച്ചു കയറി: അപകടം കനത്ത മഴയിൽ ലോറി റോഡിൽ തെന്നി നീങ്ങി; മോഡൽ റോഡെന്ന പൊലീസിന്റെ പോസ്റ്റും ഇടിച്ചു വീഴ്ത്തി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ചു കയറി. കോട്ടയം നഗരത്തിൽ നിന്നും ചിങ്ങവനം ഭാഗത്തേയ്ക്കു പോകുന്ന സ്ഥലത്തെ ആദ്യ ഡിവൈഡറിലാണ് ലോറി ഇടിച്ചു കയറിയത്. കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായ ലോറി ഡിവൈഡറിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റട്ടില്ല.

കോട്ടയം ഭാഗത്തു നിന്നും എത്തിയ മിനി ലോറി നിയന്ത്രണം നഷ്ടമായി ഡിവൈഡറിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. നാലു വരിപ്പാതയുടെ ആരംഭത്തിൽ പൊലീസ് മോഡൽ റോഡ് എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ ബോർഡ് ഇടിച്ചിട്ട ലോറി ഡിവൈഡറിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. തിരക്കേറിയ റോഡായിട്ടും ഡിവൈഡറിൽ മാത്രം ലോറി ഇടിച്ചു കയറിയത് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയില്ല. അപകടത്തെ തുടർന്നു നാട്ടുകാർ ഓടിക്കൂടിയതാണ് അൽപമെങ്കിലും കുരുക്കുണ്ടാക്കിയത്. ഡ്രൈവർക്കും പരിക്കേറ്റിട്ടില്ല.